ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
ബർട്ടിലെ ബ്രിഡ്ജെൻഡിനും മനോർകണ്ണിംഗ്ഹാമിനും ഇടയിലുള്ള ച13 ൽ വൈകുന്നേരം 5.30 ഓടെയാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ലെറ്റർകെന്നി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സാങ്കേതിക പരിശോധനയ്ക്കായി റോഡ് അടച്ചിട്ടിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവരും വിവരം പോലീസിനെ അറിയിക്കേണ്ടതാണ്.
Discussion about this post

