കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അശ്രദ്ധയമായ വാഹനമോടിക്കൽ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ ആയിരുന്നു കിൽഡെയറിലെ എം9 മോട്ടോർവേയിലുണ്ടായ കൂട്ടിയിടിയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായത്. കുട്ടിയുൾപ്പെടെ നാല് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയരുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ഞായറാഴ്ചയുണ്ടായ റോഡപകടം അത്യന്തം ഭയാനകവും ഞെട്ടിപ്പിക്കുന്നതും ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാർത്ത അതീവ ദു:ഖമുളവാക്കി. ഇത് അശ്രദ്ധയുടെയും അപകടകരമായ പ്രവൃത്തിയുടെയും ഫലമാണ്. സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടുന്നതിനും ഇത്തരം സാഹസത്തിന് ആളുകൾ മുതിരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

