ലിമെറിക്ക്: തർലെസിനും ലിമെറിക്ക് ജംഗ്ഷനുമിടയിലെ ട്രെയിൻ സർവ്വീസ് നിർത്തിവച്ചു. ഗുരുതരമായ സംഭവം ഉണ്ടായതിനെ തുടർന്ന് ട്രെയിൻ സർവ്വീസുകൾ നിർത്തിവയ്ക്കുകയാണെന്നാണ് ഐറിഷ് റെയിൽ വ്യക്തമാക്കുന്നത്. യാത്രികർക്കായി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഐറിഷ് റെയിൽ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ട്രെയിൻ സർവ്വീസ് ഉണ്ടാകില്ലെന്നാണ് ഐറിഷ് റെയിൽ പറയുന്നത്. അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. മണിക്കൂറുകളോളം ലൈൻ അടച്ചിടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിവരം.
Discussion about this post

