ലൗത്ത്: കൗണ്ടി ലൗത്തിൽ യുവതിയെയും കുഞ്ഞിനെയും കാണാതായി. 20 വസ്സുള്ള ജേജ് റോളൻ, മകൻ ആർലോ എന്നിവരെയാണ് കാണാതെ ആയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ 1.55 ഓടെയാണ് ഇരുവരെയും കാണാതെ ആയത്. ദ്രോഗെഡയിലാണ് ഇരുവരെയും അവസാനമായി കണ്ടത്. 5 അടി 7 ഇഞ്ചാണ് റോളന്റെ ഉയരം. മെലിഞ്ഞ ശരീരവും കറുത്ത മുടിയും തവിട്ട് നിറവുമാണ് റോളനുള്ളത്. കറുത്ത മുടിയും കറുത്ത നിറത്തിലുള്ള കണ്ണുകളുമാണ് കുട്ടിയ്ക്കുള്ളത്. കാണാതാകുമ്പോൾ പച്ചയും കറുപ്പം വരകളുള്ള ഷോർട്ട്സും ടോപ്പുമായിരുന്നു റോളന്റെ വസ്ത്രം.
Discussion about this post

