ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് മറികടക്കാൻ സാധ്യത. താപനില 31 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം കനത്ത ചൂടിനെ തുടർന്ന് അയർലൻഡിലെ കൗണ്ടികളിൽ മുന്നറിയിപ്പ് തുടരുകയാണ്.
ലെയ്ൻസ്റ്റിലും ടിപ്പററിയിലുമായുള്ള 13 ഓളം കൗണ്ടികളിലാണ് ഉയർന്ന താപനിലയെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉള്ളത്. ഇന്നലെ രാവിലെ ആറ് മണി മുതൽ ആരംഭിച്ച വാണിംഗ് നാളെ രാവിലെയോടെ അവസാനിക്കും. 21 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും കുറഞ്ഞ താപനില. ഇന്നലെയും ശക്തമായ ചൂട് ആയിരുന്നു അനുഭവപ്പെട്ടത്.
Discussion about this post

