ഡബ്ലിൻ: ഡബ്ലിനിൽ രണ്ട് പേരെ മർദ്ദിച്ച സംഭവത്തിൽ പ്രമുഖ പബ്ബുടമ ചാർളി ചൗക്കിന്റെ മകൾ ആലിസൺ ചൗക്ക് ജയിൽ മോചിതയായി. ചൊവ്വാഴ്ചയായിരുന്നു ആലിസണെ ജയിൽ അധികൃതർ മോചിപ്പിച്ചത്. കേസിൽ ഒരു വർഷത്തെ തടവ് ശിക്ഷയായിരുന്നു ആസിലണ് വിധിച്ചത്. എന്നാൽ ഒരു മാസം മാത്രമാണ് ഇവർ തടവിൽ കഴിഞ്ഞത്. കഴിഞ്ഞ മാസം ആയിരുന്നു ആലിസണും സഹോദരൻ ബിൽ ചൗക്കിനും കോടതി തടവ് ശിക്ഷ വിധിച്ചത്. ബിൽ ജയിലിൽ തുടരുകയാണ്.
ലിമെറിക്കിലെ ജയിലൽ ആയിരുന്നു ആലിസൺ ചൗക്ക് കഴിഞ്ഞിരുന്നത്. കമ്മ്യൂണിറ്റി റിട്ടേൺ സ്കീം പ്രകാരമാണ് ഇവർക്ക് മോചനം സാധ്യമായത്. ജൂലൈ 12 ന് ലിമെറിക്ക് സർക്യൂട്ട് ക്രിമിനൽ കോടതി ചൗക്കിന് രണ്ട് വർഷവും രണ്ട് മാസവും തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇതിൽ അവസാന 14 മാസത്തെ തടവ് പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
സ്റ്റാർ ഡൺറാവൻ ആംസ് ഹോട്ടലിൽ വെച്ച് ഇരുവരും ചേർന്ന് രണ്ട് പുരുഷന്മാരെ അകാരണമായി മർദ്ദിക്കുകയായിരുന്നു. 50 വയസ്സുള്ള ജെറാർഡ് കോക്സ്, ജോൺ മക്ഹ്യൂ എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

