ഡബ്ലിൻ: അയർലൻഡിൽ അടുത്ത രണ്ട് ദിവസം അതിശക്തമായ ചൂട് അനുഭവപ്പെടും. ഇതേ തുടർന്ന് 14 കൗണ്ടികളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് മുതലുള്ള രണ്ട് ദിവസങ്ങളിൽ അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
ലെയിൻലസ്റ്റർ, ടിപ്പററി എന്നീ കൗണ്ടികളിൽ ഇന്ന് മുതൽ യെല്ലോ വാണിംഗ് ആണ്. ഇന്ന് ആറ് മണി മുതൽ ആരംഭിക്കുന്ന യെല്ലോ വാണിംഗ് വെള്ളിയാഴ്ച രാവിലെ ആറ് മണിയ്ക്കാണ് അവസാനിക്കുക. ഇവിടങ്ങളിൽ അന്തരീക്ഷ താപനില 28 ഡിഗ്രിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. 15 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില.
Discussion about this post

