ഡബ്ലിൻ: റോഡ് സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ഉപകരണങ്ങൾ സ്വന്തമാക്കാൻ ഗാർഡ ഷിക്കോണ. ഇതുമായി ബന്ധപ്പെട്ട കരാറിനായി വിതരണക്കാരെ തേടുകയാണ് ഗാർഡ ഷിക്കോണ. വേഗത കണ്ടെത്തുന്നതിനായുള്ള ഉപകരണങ്ങൾ, നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികൾ, മെയിന്റനൻസ്, കാലിബ്രേഷൻ എന്നിവയാണ് പുതിയ കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിനായി 5 മില്യൺ യൂറോ ഗാർഡ ഷിക്കോണ ചിലവഴിക്കുന്നു.
ലിഡാർ സ്പീഡ് ഗൺസാണ് ഗാർഡ വാങ്ങാനൊരുങ്ങുന്നത്. ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണങ്ങളാണ് ഇത്. 600 മീറ്റർ പരിധിയുള്ള 100 കോമ്പാക്ട് ഹാൻഡ്ഹെൽഡ് ഉപകരണങ്ങളും 1 കിലോമീറ്റർ ദൂരത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന 10 ലോംഗ്- റേഞ്ച് ഇമേജ് റെക്കോർഡിംഗ് ഉപകരണങ്ങളും സ്വന്തമാക്കാനും ഗാർഡ ലക്ഷ്യമിടുന്നുണ്ട്.

