ഡബ്ലിൻ: ഡബ്ലിനിലെ ബാലിമണിൽ വെടിവയ്പ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു വെടിവയ്പ്പുണ്ടായത്.
വെടിശബ്ദം കേട്ടതിന് പിന്നാലെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ ആർക്കെങ്കിലും എന്തെങ്കിലും വിവരം അറിയുമെങ്കിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി 9.30 നും 10.30 നും ഇടയിൽ ബാലിമണിലെ പോപ്പിൻട്രീയിലെ ബാർൺവാൾ ഡ്രൈവ് ഏരിയയിലൂടെ കടന്ന് പോയ വാഹനയാത്രികർ ഡാഷ്മ്യാമുകൾ പരിശോധിക്കേണ്ടതാണ്.
Discussion about this post

