ഡബ്ലിൻ: ചൂടിൽ വിയർക്കാൻ അയർലൻഡ്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ തോതിൽ വർധനവ് ഉണ്ടാകുമെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.
ഇന്ന് മുതൽ അന്തരീക്ഷ താപനിലയിൽ വർധനവ് ഉണ്ടാകും. 20 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും അന്തരീക്ഷ താപനില ഉണ്ടാകുക. ഒറ്റപ്പെട്ടയിടങ്ങളിൽ ചില നേരങ്ങളിൽ ചെറിയ ചാറ്റൽ മഴയുണ്ടാകും. എന്നിരുന്നാലും പൊതുവെ ചൂടുള്ള കാലാവസ്ഥ ആണ് അനുഭവപ്പെടുക. അയർലൻഡിൽ ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം ശക്തമാണ്. ഇതാണ് അന്തരീക്ഷ താപനില ഉയരാൻ കാരണമാകുന്നത്.
Discussion about this post

