ഡബ്ലിൻ: അയർലൻഡിലെ എം50 യിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 5.30 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എം50 ൽ ജംഗ്ഷൻ 11 നും ജംഗ്ഷൻ 12 നും ഇടയിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇതേ തുടർന്ന് ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. എത്രപേർക്ക് അപകടം പറ്റിയെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

