ഇന്ത്യക്ക് അഭിമാനമായി മാറിയ ലോക ചെസ്സ് ചാമ്പ്യൻ ഡി. ഗുകേഷിനെ അഭിനന്ദിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. . ചെന്നൈയിൽ താമസിക്കുന്ന ഗുകേഷിനെ കാണാൻ കോളിവുഡ് താരങ്ങളും എത്തുന്നുണ്ട്. ‘സൂപ്പർസ്റ്റാർ’ രജനികാന്ത്, നടൻ ശിവകാർത്തികേയൻ തുടങ്ങിയവർ ഡി. ഗുകേഷിനെ കണ്ടതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
11 വർഷത്തിന് ശേഷമാണ് ഗുകേഷ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമാകുന്നത് . ഗുകേഷിൻ്റെ അച്ഛൻ്റെ പേരും രജനികാന്ത് എന്നാണ് . അദ്ദേഹം ഇഎൻടി സർജനാണ്. ഗുകേഷിൻ്റെ അമ്മ പത്മാവതി മൈക്രോബയോളജിസ്റ്റാണ്. മാതാപിതാക്കൾക്കൊപ്പമാണ് ഗുകേഷ് രജനികാന്തിൻ്റെ വസതിയിലെത്തിയത്. ഗുകേഷിനെ ഷാൾ അണിയിച്ചാണ് രജനികാന്ത് ആദരിച്ചത്.
‘ സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ആശംസകൾക്ക് നന്ദി. ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചതിനും ഞങ്ങളോടൊപ്പം വിലയേറിയ സമയം ചിലവഴിച്ചതിനും അറിവുകൾ പങ്കുവെച്ചതിനും നന്ദി സർ,’ ഗുകേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘അമരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ശിവകാർത്തികേയനുമായും ഗുകേഷ് കൂടിക്കാഴ്ച്ച നടത്തി. ചെസ് ഡിസൈനിലുള്ള കേക്ക് മുറിച്ചാണ് അവർ ആഘോഷിച്ചത്. ശിവകാർത്തികേയൻ ഗുകേഷിന് വാച്ചാണ് സമ്മാനമായി നൽകിയത് .