ഡബ്ലിൻ: അയർലൻഡിലെ ചൈൽഡ് ആൻഡ് ഫാമിലി ഏജൻസിയായ തുസ്ല കോടതിലക്ഷ്യം നടത്തിയതായി കണ്ടെത്തൽ. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയത്. കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ തുസ്ല പരാജയപ്പെട്ടുവെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.
ദുർബലരായ കുട്ടികൾക്ക് സുരക്ഷിതമായ സൗകര്യങ്ങൾ നൽകാനായിരുന്നു കോടതിയുടെ നിർദ്ദേശം. മൂന്ന് കുട്ടികളുടെ അവസ്ഥപരിഗണിച്ചുകൊണ്ടായിരുന്നു കോടതി നിർദ്ദേശം നൽകിയത്. എന്നാൽ കുട്ടികൾക്ക് താമസസൗകര്യം ലഭിച്ചിട്ടുണ്ടെങ്കിലും കോടതി നിർദ്ദേശിച്ച പ്രത്യേക പരിഗണനകൾ തുസ്ല നൽകിയില്ല. അഞ്ച് മുതൽ ഏഴ് വരെ കുട്ടികൾക്ക് കിടക്കകൾ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും കോടതി വിലയിരുത്തി. ഇതേ തുടർന്നാണ് കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് എമിലി ഈഗൻ ഉത്തരവ് പുറപ്പെടുവിച്ചത്. ആദ്യമായിട്ടാണ് സർക്കാർ ഏജൻസി ഇത്തരത്തിൽ കോടതിലക്ഷ്യ നടപടികൾ നേരിടുന്നത്.

