ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ മഴ ലഭിക്കുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള മണിക്കൂറുകളിൽ ഡബ്ലിൻ ഉൾപ്പെടെയുള്ള മേഖലകളിൽ താരതമ്യേന കനത്ത മഴയായിരിക്കും അനുഭവപ്പെടുക. എന്നാൽ സന്ധ്യയോടെ വീണ്ടും രാവിലത്തേതിന് സമാനമായ വരണ്ട കാലാവസ്ഥ ആകും അനുഭവപ്പെടുക.
വെതർ അലേർട്ട്സിൽ നിന്നുള്ള നിക്കിന്റെ പ്രവചന പ്രകാരം മൊത്തം മഴയുടെ അളവ് വളരെ കുറവായിരിക്കുമെന്നാണ്. ഇന്ന് രാത്രിയും നാളെയും രാജ്യത്തുടനീളം ചാറ്റൽ മഴ ലഭിക്കും. നാളെ ഉച്ചയ്ക്ക് ശേഷം പടിഞ്ഞാറ് ഭാഗത്ത് വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.
Discussion about this post

