തിരുവനന്തപുരം : തലസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പ് റാക്കറ്റ് പിടിയിൽ. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് റാക്കറ്റിൽ ഉൾപ്പെട്ട 18 പേരെ അറസ്റ്റ് ചെയ്തത്. പിടിയിലാവരെല്ലാം ഉത്തരേന്ത്യൻ സ്വദേശികളാണ് . 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു. അമേരിക്കയിലുള്ള മലയാളികൾ അടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.
തിരുവനന്തപുരത്ത് ശ്രീകാര്യം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ശ്രീകാര്യത്ത് മയക്കുമരുന്ന് കടത്തിൽ ചില കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു. അന്വേഷണത്തിനിടെയാണ് ലോൺ ആപ്പ് സംഘം കുടുങ്ങിയത്. പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ വിമാനത്താവളത്തില്‍നിന്നാണ് പിടികൂടിയത്

