തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയതോടെ
ഭീതിയിലായിരിക്കുകയാണ് ജീവനക്കാർ. ഇത് മൂന്നാം തവണയാണ് പാമ്പിനെ കണ്ടെത്തുന്നത്.
ഇന്ന് രണ്ട് തവണയാണ് പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ ഒരു പാമ്പിനെ ജീവനക്കാർ കൊന്നിരുന്നു. പിന്നാലെ വീണ്ടും പാമ്പിനെ കണ്ടതോടെ ജീവനക്കാർ പരിഭ്രാന്തരായി.
കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലെ ജലവിഭാഗം വകുപ്പ് ഓഫീസിൽ ജീവനക്കാർ ഉപയോഗിക്കുന്ന വാഷ്ബേസിന് സമീപത്തെ പടിയിലാണ് പാമ്പിനെ കണ്ടത്.
പിടിക്കാൻ ശ്രമിച്ചുവെങ്കിലും അന്ന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എൻജിനീയറുടെ ഓഫീസിനു സമീപം കണ്ടെത്തിയ പാമ്പിനെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തല്ലിക്കൊല്ലുകയായിരുന്നു. കഴിഞ്ഞദിവസം കണ്ട പാമ്പ് ആയിരിക്കും ഇതെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് വീണ്ടും പാമ്പിനെ കണ്ടെത്തുന്നത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി