ഡൊണഗൽ: ഗാർഹിക പീഡനങ്ങൾക്ക് ഇരയാകുന്നവരെ താമസിപ്പിക്കാൻ വീടുകൾ വേണമെന്ന് ആവശ്യം. ഡൊണഗൽ കൗണ്ടി കൗൺസിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇരകളെ സുരക്ഷിതരാക്കുന്നതിന് വേണ്ടിയാണ് വീടുകൾ.
കൊടിയ പീഡനങ്ങൾക്ക് ഇരയായിട്ടും മാറിത്താമസിക്കാൻ കഴിയാത്തതിനാൽ സ്ത്രീകൾക്ക് പങ്കാളികൾക്കൊപ്പം തന്നെ കഴിയേണ്ടതായി വരുന്നതായി അടുത്തിടെ നടന്ന യോഗത്തിൽ കൗൺസിൽ കേട്ടിരുന്നു. ഇതേ തുടർന്നാണ് ഇവരെ പാർപ്പിക്കാൻ വീടുകൾ വേണമെന്ന ആവശ്യം ഉയർത്തിയത്. ഡൊണഗൽ ഡൊമസ്റ്റിക് വയലൻസ് സർവീസസുമായി (ഡിഡിവിഎസ്) ഇടപെടാൻ കൗൺസിലിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഈ മാസം പ്ലീനറി യോഗത്തിൽ കൗൺസിലർ ഗെറി മക്മോണഗിൾ അവതരിപ്പിച്ചിട്ടുണ്ട്.
Discussion about this post

