ഡൗൺ: കൗണ്ടി ഡൗണിൽ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. 44 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ജൂലൈ 14 ന് ആയിരുന്നു സംഭവം.
പുലർച്ചെ രണ്ട് മണിയോടെ സ്ത്രീയെ ബാംഗോറിലെ സ്കിപ്പര്സ്റ്റോൺ റോഡ് പ്രദേശത്തെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂലൈ 17 ന് വൈകീട്ട് ഇവർക്ക് ജീവൻ നഷ്ടമാകുകയായിരുന്നു. സ്ത്രീയെ ആക്രമിച്ചുവെന്ന് കരുതപ്പെടുന്ന 54 വയസ്സുള്ളയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

