ഡബ്ലിൻ: അയർലൻഡിൽ ഹോസ്പൈപ്പുകൾക്ക് രാജ്യവ്യാപകമായി നിരോധനം. ഈ ഉത്തരവ് വെള്ളിയാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽവരും. ചൂടുള്ള കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിലക്ക് ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ വെള്ളത്തിന്റെ ലഭ്യതക്കുറവ് പരിഗണിച്ച് വെക്സ്ഫോർഡ്, വിക്ലോ, മീത്ത്, കിൽഡെയർ, ടിപ്പററിയുടെ തെക്കൻ മേഖല എന്നിവിടങ്ങളിൽ ആറ് ആഴ്ച നീണ്ടു നിൽക്കുന്ന ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് ഓഗസ്റ്റ് 26 ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവുമായി ഉയിസ് ഐറാൻ രംഗത്ത് എത്തിയത്. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ജലസ്രോതസ്സുകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്.

