തിരുവനന്തപുരം ; അധികാരമാറ്റത്തിന് ശേഷം വഖഫ് ബോര്‍ഡ് പിടിച്ചടക്കാനുള്ള ഗൂഡനീക്കമാണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ . പുതിയ വഖഫ് നിയമത്തിനെ എതിര്‍ക്കുന്ന എല്ലാ വിഭാഗം ആള്‍ക്കാരും സംഘടനകളും അമുസ്ലീങ്ങളുടെ നിയമനത്തെ തള്ളിക്കളയുകയാണ്. എന്നാല്‍ അതടക്കം നടപ്പിലാക്കുമെന്നാണ് യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.
ഇത്തരം സ്റ്റാറ്റ്യൂട്ടറി ബോഡികളില്‍ രാഷ്ട്രീയ അട്ടിമറി നടത്തുവാനാണ് ഇപ്പോള്‍ യു ഡി എഫ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും വഖഫ് നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയേയും വഖഫ് എന്ന ആശയത്തെ തന്നെയും ചോദ്യം ചെയ്യുന്ന നിലയിലേക്ക് യു ഡി എഫ് അധഃപ്പതിച്ചിരിക്കുന്നുവെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഭേദഗതി ചെയ്ത പുതിയ വഖഫ് നിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന ശക്തമായ വാദമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ഈ കേസിന്റെ വാദം പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ സെക്ഷന്‍ 14 പ്രകാരമുള്ള മുഴുവന്‍ അംഗങ്ങളെയും നിയമിക്കേണ്ട ഒരു അത്യാവശ്യഘട്ടവും സംസ്ഥാന സര്‍ക്കാരിന് മുമ്പിലില്ലാത്തതിനാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അമുസ്ലീങ്ങളായ അംഗങ്ങളെ വഖഫ് ബോര്‍ഡില്‍ നിയമിച്ചില്ല. കേസ് നിലവിലിരിക്കെ അമുസ്ലീം അംഗങ്ങളെ കൂടി നിയമിച്ചാല്‍ കേസ് തന്നെ ദുര്ബ്ബലപ്പെട്ടുപോകുമെന്നും പിണറായി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

