ന്യൂഡൽഹി: ജന്തർ മന്തറിലെ സമരക്കാരുമായി കേന്ദ്ര സർക്കാർ ഇന്ന് ഉച്ചകഴിഞ്ഞ് ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. സമരം നടത്തുന്നവരുടെ പ്രതിനിധികൾ കേന്ദ്രമന്ത്രി ജെപി നദ്ദയെ വീണ്ടും കാണുമെന്നാണ് വിവരം. നീറ്റ് ക്രമക്കേടുകളെ പറ്റിയാണ് ചർച്ച. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ട് ദിവസം മുൻപും ഇവർ നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ദശലക്ഷക്കണക്കിന് പേർ സമരത്തിനായി ഡൽഹിയിലേക്ക് എത്തുമെന്നാണ് ജന്തർമന്തറിൽ കൂടിയിരിക്കുന്ന സംഘം പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ ഇവർ പോലീസിനു നേരെ പെപ്പർ സ്പ്രേ ഉപയോഗിച്ചതും ഏറെ സംഘർഷത്തിനിടയാക്കി. മാത്രമല്ല വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകരെയും അക്രമികൾ കയ്യേറ്റം ചെയ്തു. അതേസമയം മലയാളത്തിലെ താരങ്ങളായ ടോവിനോ തോമസ് , പാർവ്വതി തെരുവോത്ത്, വിസ്മയ എന്നിവർ സമരക്കാരെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

