ന്യൂഡൽഹി : പാർലമെന്റ് മാർച്ചിന്റെ പേരിൽ കലാപം നടത്താൻ ശ്രമിച്ചവർക്ക് തിരിച്ചടി. പൊലീസിനെതിരെയുള്ള ഹർജിയിൽ അടിയന്തിരവാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി . ‘ ഇതിന്റെ പേരിൽ ഞങ്ങളുടെയും , നിങ്ങളുടെയും സമയം പാഴാക്കരുതെന്ന് കോടതിയിൽ അക്രമികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ അഭിഭാഷകനോട് “ഞങ്ങൾക്ക് വീഡിയോകളിൽ താൽപ്പര്യമില്ല. ഞങ്ങൾക്ക് അവ കാണാൻ സമയമില്ല.” എന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി. ഇന്നലെ, സമാനമായ ഒരു കേസ് ഉടൻ കേൾക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിക്കുകയും “കോടതിയെ ഇതിലേക്ക് വലിച്ചിഴക്കരുത്” എന്ന് പറയുകയും ചെയ്തിരുന്നു.

