ലൗത്ത്: ആർഡിയിൽ നടക്കുന്ന റൈഡർ കപ്പിൽ ആരാധകർക്ക് താമസൗകര്യമൊരുക്കാൻ ആഡംബര ക്രൂയിസ് കപ്പലായ ഓഷ്യാനിയ മറീനയും. ഇതിനായി കപ്പൽ ഷാനന്റെ ഫോയ്നസ് തുറമുഖത്ത് നങ്കൂരമിടും. അടുത്ത വർഷം സെപ്തംബറിലാണ് ആർഡിയിൽ റൈഡർകപ്പ് നടക്കുന്നത്.
ഫൈവ് സ്റ്റാർ ക്രൂയിസ് കപ്പലായ ഓഷ്യാനിയ മറീനയിൽ 615 മുറികളാണ് ഉള്ളത്. ഇതിൽ ഒരേ സമയം 1230 പേരെ ഉൾക്കൊള്ളാനുള്ള ശേഷി ഈ ആഡംബരകപ്പലിനുണ്ട്. ചൊവ്വാഴ്ച റൈഡർ കപ്പ് ട്രാവൽ സർവ്വീസാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിൽ താമസിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 8,800 യൂറോ മുതലാണ്. 17,600 രൂപയാണ് രണ്ട് പേർക്ക് താമസിക്കാവുന്ന പ്രത്യേക മുറികൾക്കുള്ളത്. 10 രാത്രികൾക്കാണ് ഈ നിരക്ക്.

