വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ക്രിസ്ത്യൻ പളളിയിൽ വച്ച് കുത്തേറ്റ സ്ത്രീയുടെ പേര് വിവരങ്ങൾ പുറത്ത്. 50 വയസ്സുള്ള മേരി മക്നാമറയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അറസ്റ്റിലായ 30 വയസ്സുകാരൻ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പ്രാർത്ഥനകൾ നടക്കുന്നതിനിടെ ട്രാമോറിലെ പള്ളിയിൽവച്ച് 50 കാരിയ്ക്ക് കുത്തേറ്റത്.
ഹോളി ക്രോസ് പള്ളിയിൽ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കത്തിയാക്രമണത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി ഇവരെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. ഇവരുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. പ്രതിയ്ക്ക് കുത്തേറ്റ സ്ത്രീയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

