ഡബ്ലിൻ : അയർലൻഡിലെ ഒരു രക്ഷിതാവും ഇ-സ്കൂട്ടർ ഒരു കളിപ്പാട്ടമാണെന്ന് കരുതരുതെന്നും, കുട്ടികൾക്കായി അവ വാങ്ങുന്നത് നിർത്തണമെന്നും ടാനൈസ്റ്റ് സൈമൺ ഹാരിസ്. ഇൻഷുറൻസ് നിർബന്ധമാക്കണമെന്നതും, രജിസ്ട്രേഷൻ ഫീസോ നികുതിയോ ചുമത്തണമെന്നതും തന്റെ ഉറച്ച തീരുമാണെന്നും അദ്ദേഹം പറഞ്ഞു.നിയന്ത്രണങ്ങൾ പരിഗണിക്കാതെ കടകൾക്ക് കുട്ടികൾക്ക് വിൽക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ നിയന്ത്രണങ്ങൾ റോഡുകളെ ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതമാക്കും. വാഹനങ്ങൾ സ്വാഭാവികമായും അപകടകരമാണെന്നും ഈ സ്കൂട്ടർ സംവിധാനം വലിയതോതിൽ നിയന്ത്രണമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ സർക്കാർ അംഗീകരിച്ച നിർദ്ദേശങ്ങൾ പ്രകാരം 18 വയസ്സിന് താഴെയുള്ള ആർക്കും ഇ-സ്കൂട്ടറുകൾ നിരോധിക്കും. എല്ലാ ഇ-സ്കൂട്ടർ ഉപയോഗത്തിനും ഹൈ-വിഷൻ ജാക്കറ്റുകളും ഹെൽമെറ്റുകളും നിർബന്ധമാക്കുമെന്നും സർക്കാർ അറിയിച്ചു.
ഈ നിർദ്ദേശങ്ങൾ അടുത്ത ആഴ്ച മന്ത്രിസഭയ്ക്ക് സമർപ്പിക്കും, ഓഗസ്റ്റിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും.ഐറിഷ് നിയമം പാലിക്കാത്ത ഇ-സ്കൂട്ടറുകൾ വിൽക്കില്ലെന്ന് ഓൺലൈൻ റീട്ടെയിലർമാരായ ആമസോണും അലിഎക്സ്പ്രസും പറഞ്ഞു.

