കോർക്ക്: ചൂടിൽ ചുട്ടുപൊള്ളി കോർക്ക് കൗണ്ടി. തുടർച്ചയായ 12ാം ദിവസമാണ് കോർക്കിൽ ഉഷ്ണതരംഗം ഉണ്ടാകുന്നത്. ഇക്കുറി രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട കൗണ്ടി കൂടിയാണ് കോർക്ക്. അതേസമയം നാളെ വൈകീട്ടുവരെ കോർക്കിലും മറ്റ് കൗണ്ടികളിലും ചൂടുള്ള കാലാവസ്ഥ തുടരും.
കൗണ്ടിയിൽ മൂർ പാർക്കിലാണ് തുടർച്ചയായി ഉഷ്ണതരംഗം അനുഭവപ്പെടുന്നത്. 1976 ൽ ബിർ കാസിലിൽ 14 ദിവസം ആയിരുന്നു ഉഷ്ണതരംഗം അനുഭവപ്പെട്ടിരുന്നത്. നിലവിൽ ഇനിയും ചൂട് ഉയർന്നാൽ മൂർ പാർക്ക് ഈ റെക്കോർഡ് മറികടക്കും. കോർക്കിൽ ഇന്ന് പരമാവധി 28 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില രേഖപ്പെടുത്തുക.
Discussion about this post

