ടെഹ്റാൻ: യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നു. തുടർച്ചയായ അഞ്ചാം ദിവസവും ഇറാന്റെ തന്ത്രപ്രധാന നഗരങ്ങളിലും തുറമുഖങ്ങളിലും യുഎസ് വ്യോമാക്രമണം തുടരുകയാണ്.
യുഎസ് ആക്രമണത്തിൽ ഇതുവരെ 35 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏകദേശം 300 ഓളം പേർക്ക് പരിക്കേറ്റു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ സ്റ്റേഷനുകൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളാണ് ഇറാൻ ലക്ഷ്യമിടുന്നത്.
അതേസമയം, ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ യുഎസുമായി ഉടൻ കരാറിൽ എത്തിയില്ലെങ്കിൽ എല്ലാം നശിപ്പിക്കുമെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇറാനെതിരെ വളരെ ശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി.
ആക്രമണത്തിന്റെ അടുത്ത ഘട്ടം ഇറാന്റെ ഊർജ്ജ നിലയങ്ങളെയും പാലങ്ങളെയും ലക്ഷ്യം വച്ചായിരിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു . കര ആക്രമണം ഉടൻ സാധ്യമാണ്. . ഇറാന്റെ ആണവ പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്ന പിക്കാക്സ് മൗണ്ടൻ എന്ന ഭൂഗർഭ സൗകര്യം യുഎസ് നിരീക്ഷിച്ചുവരികയാണ്. അവിടെ എന്തെങ്കിലും പ്രവർത്തനം നടക്കുന്നതായി കണ്ടാൽ ഉടൻ ആക്രമണം നടത്തുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകാനുള്ള ഇറാന്റെ ശക്തി തടസ്സപ്പെടുത്തുകയാണ് യുഎസിന്റെ പ്രധാന ലക്ഷ്യം.

