തിരുവനന്തപുരം : തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ഉള്ളടക്കം ഉണ്ടെന്ന എറണാകുളം റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഐടി ആക്ട് പ്രകാരം ജൂണിൽ തൊപ്പിയ്ക്കെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിരുന്നു.
നിഹാദ് തന്റെ അടുത്ത വൃത്തങ്ങൾക്കിടയിലുണ്ടായ തർക്കത്തെത്തുടർന്ന് രണ്ട് മുൻ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായി പോലീസ് പറയുന്നു. വരാപ്പുഴയിൽ താമസിക്കുന്നതിനിടെയാണ് അശ്ലീല ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്ത് . എറണാകുളം റൂറൽ സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
2020 ൽ തൊപ്പി യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഗെയിമിംഗ് ലൈവ് സ്ട്രീമുകളിലൂടെ വലിയ ജനപ്രീതി നേടി. 711,000-ത്തിലധികം സബ്സ്ക്രൈബർമാരുണ്ടായിരുന്ന ചാനലാണ് പൂട്ടിയത്. നിരവധി ലൈവ് സ്ട്രീമുകൾക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരുമുണ്ടായിരുന്നു. എന്നാൽ ഇതിൽ പലതിലും അധിക്ഷേപകരമായ ഭാഷ, ലൈംഗിക സൂചന നൽകുന്ന സംഭാഷണങ്ങൾ എന്നിവ ഉള്ളതായി പരാതികൾ വന്നിരുന്നു.
പോക്സോ കേസ്, നർകോട്ടിക്, എം ഡി എം എ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചരണം , സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിൽ നിഹാദിനും, സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.

