ഡബ്ലിൻ: അയർലൻഡ് മലയാളിയും കലാകാരനുമായ റോളി ചാക്കോ അന്തരിച്ചു. 51 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കേരളത്തിൽവച്ചായിരുന്നു അന്ത്യം. ഏതാനും നാളുകളായി അദ്ദേഹം കളമശ്ശേരി രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചങ്ങനാശ്ശേരി നെടുംകുന്നം സ്വദേശിയാണ് റോളി ചാക്കോ. ബ്ലാഞ്ചാർഡ്സ്ടൗണിലാണ് അദ്ദേഹം താമസിച്ചുപോരുന്നത്. ഇവിടുത്തെ ഡിക്സൺ കാർഫോൺസിൽ (കറീസ് വേൾഡ് ) ജീവനക്കാരനായിരുന്നു. നാടക നടനും, കലാസാംസ്കാരിക പ്രവർത്തകനുമായിരുന്നു അദ്ദേഹം.
Discussion about this post

