ലവോയിസ്: കൗണ്ടി ലാവോയിസിൽ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ പേര് വിവരങ്ങൾ പുറത്ത്. 55 വയസ്സുള്ള റൊമാനിയൻ പൗരയായ അഡി റലൂക്ക കോൺസ്റ്റാന്റിൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു പോർട്ട്ലാവോയിസിലെ ചർച്ച് സ്ട്രീറ്റിലുള്ള വീട്ടിൽവച്ച് നിരവധി തവണ ഇവർക്ക് കുത്തേറ്റത്.
ഡന്റൽ ക്ലിനിക്കിലെ ജീവനക്കാരിയാണ് ഇവർ. പങ്കാളിയും ഇവിടെ ആണ് റലൂക്കയ്ക്കൊപ്പം ജോലി ചെയ്തിരുന്നത്. റലൂക്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. അതേസമയം സംഭവത്തിൽ തുർക്കിക്കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

