ഡബ്ലിൻ: ഈ മാസത്തെ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഡബ്ലിനിൽ നടക്കും. ബ്യൂമൗണ്ടിലെ ബ്ലെസ്സ്ഡ് മാർഗരറ്റ് ബാൾ ദേവാലയത്തിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ഈ മാസം 25 നാണ് കൺവെൻഷൻ. രാവിലെ 11 മണിയ്ക്ക് ആരംഭിക്കുന്ന വചനശുശ്രൂഷകൾ വൈകീട്ട് നാല് മണിവരെ തുടരും.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, സ്തുതിയാരാധന എന്നിവ കൺവെൻഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയാണ് ബൈബിൾ കൺവെൻഷൻ ഒരുക്കുന്നത്. പരിപാടിയിലേക്ക് സംഘാടകർ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Discussion about this post

