ഡണ്ടാൽക്ക്: ഡണ്ടാൽക്കിൽ പോലീസുകാരെ ആക്രമിച്ച് യുവാവ്. സംഭവത്തിൽ പരിക്കേറ്റ രണ്ട് പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച 20 കാരൻ പോലീസ് പിടിയിലായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
ഡണ്ടാൽക്ക് ഗാർഡ സ്റ്റേഷന് പുറത്തായിരുന്നു ആക്രമണം ഉണ്ടായതെന്ന് ഗാർഡ റെപ്രസെന്റേഷൻ അസോസിയേഷൻ അറിയിച്ചു. സ്റ്റേഷനിലെ കാർപാർക്കിൽ വച്ച് ഡ്യൂട്ടി കഴിഞ്ഞ പോലീസുകാരനെ 20 വയസ്സുള്ള യുവാവ് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട രണ്ടാമത്തെ പോലീസുകാരൻ ഇത് പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതോടെയാണ് രണ്ടാമനും പരിക്കേറ്റത്.
Discussion about this post

