ഡബ്ലിൻ: പാഴ്സൽ വിതരണത്തിൽ നേട്ടവുമായി ആൻ പോസ്റ്റ്. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി രണ്ട് ലക്ഷത്തോളം പാക്കേജുകളും പാഴ്സലുകളുമാണ് ആൻ പോസ്റ്റ് ഡെലിവർ ചെയ്തത്. ഇത് ആൻ പോസ്റ്റിന്റെ വരുമാനത്തിലും നേട്ടമുണ്ടാക്കി. 1.049 ബില്യൺ എന്ന റെക്കോർഡ് വരുമാനം ആയിരുന്നു ആൻ പോസ്റ്റ് സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർഷിക വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. കഴിഞ്ഞ വർഷം ആൻ പോസ്റ്റ് 294 ദശലക്ഷം കത്തുകളും 73 ദശലക്ഷം പാഴ്സലുകളും കോൺട്രാക്റ്റ് പാക്കറ്റുകളും കൈമാറി. 2024 ൽ ഇത് 360 ദശലക്ഷം കത്തുകളും 54 ദശലക്ഷം പാഴ്സലുകളും കോൺട്രാക്റ്റ് പാക്കറ്റുകളും വിതരണം ചെയ്തിരുന്നു. അതേസമയം പെൻഷൻ പദ്ധതിയിലെ ചിലവുകളെ തുടർന്ന് ആൻ പോസ്റ്റിന് 205.89 മില്യൺ യൂറോയുടെ നികുതിക്ക് മുമ്പുള്ള നഷ്ടം രേഖപ്പെടുത്തിയിരുന്നു.

