കോർക്ക്: മദ്യപിച്ച് വാഹനമോടിക്കുകയും ഇതേ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്ത കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 22 വയസ്സുള്ള യുവാവിനാണ് കോടതി ശിക്ഷവിധിച്ചത്. 2024 ൽ ആയിരുന്നു സംഭവം.
അന്ന് 19 വയസ്സ് പ്രായമുണ്ടായിരുന്ന പാട്രിക് കരോൾ ആണ് മദ്യപിച്ച് അപകടം ഉണ്ടാക്കിയത്. സംഭവത്തിൽ കരോളിന്റെ സുഹൃത്തുക്കളായ സിലിയൻ കിർവാൻ, ഡരാഗ് ഡുള്ളിയ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാളും കരോളും പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ നാല് വർഷമാണ് കരോളിന് ശിക്ഷവിധിച്ചത്.
Discussion about this post

