ഡബ്ലിൻ: അയർലൻഡിൽ കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടിയ രോഗികളുടെ എണ്ണം പുറത്തുവിട്ട് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. കഴിഞ്ഞ മാസം 9,612 രോഗികളായിരുന്നു കിടക്കകൾക്കായി കാത്തിരുന്നത്. ഇതേ തുടർന്ന് ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകിയെന്നും ഐഎൻഎംഒ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ആശുപത്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കാണ്. 1,799 പേരെയാണ് ഇവിടെ ട്രോളികളിൽ ചികിത്സിച്ചത്. സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 885 പേരും, കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 708 പേരും സെന്റ് വിൻസന്റ്സ് ആശുപത്രിയിൽ 662 പേരും ട്രോളികളിൽ ചികിത്സ തേടി. 617 പേരാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേയിൽ ചികിത്സയിൽ കഴിഞ്ഞത്.

