ബെൽഫാസ്റ്റ്: കത്തിയാക്രമണത്തിന് പിന്നാലെ ബെൽഫാസ്റ്റ് നഗരത്തിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ പ്രതിയായ യുവാവിനെ റിമാൻഡ് ചെയ്തു. ക്രിസ്റ്റഫർ മക്ലാഫ്ളിൻ എന്ന 29 കാരനെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രക്ഷോഭത്തിനിടെ ഗ്ലൈഡർ ബസിന് തീയിട്ട സംഭവത്തിലും വീട് ആക്രമിച്ച സംഭവത്തിലും പ്രതിയാണ് യുവാവ്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്.
ജൂൺ 9 നായിരുന്നു സുഡാനിയൻ പൗരൻ ബെൽഫാസ്റ്റ് സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇതിന് പിന്നാലെ വംശീയ വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. നിരവധി വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. വലിയ നാശനഷ്ടങ്ങൾ ആയിരുന്നു നഗരത്തിൽ ഉണ്ടായത്.
Discussion about this post

