ലിമെറിക്ക്: യൂണിവേഴ്സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലെ നഴ്സുമാരും മിഡ്വൈഫുമാരും ഇന്ന് പ്രതിഷേധിക്കും. ഉച്ചഭക്ഷണ വേളയിലാണ് ജീവനക്കാർ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആശുപത്രിയിൽ മതിയായ ജീവനക്കാർ ഇല്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനിലെ ജീവനക്കാരാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
2023- 2024 വർഷത്തേക്കുള്ള എച്ച്എസ്ഇയുടെ പേ ആൻഡ് നമ്പർ സ്ട്രാറ്റജി അവതരിപ്പിച്ചതിനെത്തുടർന്ന് യുഎംഎച്ച്എല്ലിൽ 30 മുതൽ 35 വരെ ഫ്രണ്ട്ലൈൻ തസ്തികകൾ വെട്ടിക്കുറച്ചതായി ഐഎൻഎംഒ വ്യക്തമാക്കി. ജീവനക്കാരുടെ അഭാവം നിലവിലെ ജീവനക്കാർക്ക് വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ഇത് ഇവരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

