ഡബ്ലിൻ ; സ്ക്രാംബ്ലർ വാഹനം ഇടിച്ച് കൗമാരക്കാരന് ഗുരുതര പരിക്ക്. വടക്കൻ ഡബ്ലിനിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം കൗമാരപ്രായക്കാരനായ ആൺകുട്ടിയെ സ്ക്രാംബ്ലർ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ കുട്ടിയെ ടെമ്പിൾ സ്ട്രീറ്റിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലേക്ക് മാറ്റി. അപകടത്തിനു പിന്നാലെ സ്ക്രാംബ്ലറിന്റെ ഡ്രൈവർ രക്ഷപെട്ടു. രാത്രി 9.15 നും രാത്രി 10.15 നും ഇടയിൽ പ്രദേശത്ത് ഉണ്ടായിരുന്ന ആരുടെയെങ്കിലും കാര്‍ ഡാഷ് ക്യാമറയിലോ, മൊബൈല്‍ ക്യാമറയിലോ അപകടദൃശ്യമോ, ബൈക്ക് ഓടിച്ചയാളിന്റെ ദൃശ്യമോ പതിഞ്ഞിട്ടുണ്ടെങ്കില്‍ തങ്ങള്‍ക്ക് കൈമാറണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. 01 666 8600 എന്ന നമ്പറിൽ മൗണ്ട്ജോയ് ഗാർഡ സ്റ്റേഷനെയോ 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിനെയോ ബന്ധപ്പെടാനാണ് അഭ്യർത്ഥിച്ചിരിക്കുന്നത്.

