മധുര : കാക്കകളെ കൊന്ന് കറി വച്ച ദമ്പതികൾ പിടിയിൽ . തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് വിചിത്രമായ സംഭവം . തിരുവള്ളൂർ ജില്ലയിലെ നായപാക്കം റിസർവിനടുത്തുള്ള തൊറൈപാക്കം ഗ്രാമത്തിൽ രമേഷ്-ഭൂച്ചമ്മ ദമ്പതികൾ കാക്കകളെ കൊല്ലുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തിയപ്പോൾ 19 കാക്കകളെ ചത്ത നിലയിൽ കണ്ടെടുത്തു.
വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ, തങ്ങൾക്ക് ഇറച്ചി കഴിക്കാനായാണ് കാക്കകളെ കൊന്നതെന്നാണ് പറഞ്ഞത് .എന്നാൽ, പാതയോരത്തെ ഭക്ഷണശാലകളിലും ഹൈവേകളിലെ ചെറിയ നോൺ വെജിറ്റേറിയൻ റസ്റ്റോറൻ്റുകളിലും ഇവർ ഈ ഇറച്ചി വിതരണം ചെയ്തതെന്നും സംശയമുണ്ട്.
ഇത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർന്ന് ദമ്പതികൾ താക്കീത് നൽകുകയും 5000 രൂപ പിഴ ഈടാക്കുകയും വനം കയ്യേറ്റത്തിന് കേസെടുക്കുകയും ചെയ്തു.