ബെൽഫാസ്റ്റ്: ജോലി സമ്മർദ്ദത്തെ തുടർന്ന് മാനസികമായി ബുദ്ധിമുട്ടി വടക്കൻ അയർലൻഡിലെ മാനസികാരോഗ്യ വിദഗ്ധർ. ഇവരിൽ മൂന്നിൽ രണ്ട് ഭാഗവും ജോലി ഉപേക്ഷിക്കാൻ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ അയർലൻഡിലെ റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റുകളുടെ അംഗത്വ സർവ്വേയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.
മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന 33 ശതമാനം മനോരോഗ വിദഗ്ധർ ഓരോ ആഴ്ചയും ജോലി സമ്മർദ്ദവും കഠിനമായി അധ്വാനിക്കേണ്ട സാഹചര്യവും നേരിടേണ്ടിവരുന്നുണ്ട്. 70 ശതമാനത്തിലധികം പേർ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. 17 ശതമാനം പേർ അടുത്ത വർഷത്തോടെ ജോലിയിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സർവ്വേ വ്യക്തമാക്കുന്നു.
Discussion about this post

