ഡബ്ലിൻ: ഫിംഗ്ലാസിലേക്കുള്ള ലുവാസ് ട്രാം പദ്ധതി വേഗത്തിലാക്കാൻ സർക്കാർ. ഗതാഗത മന്ത്രി ദരാഗ് ഒബ്രിയാനാണ് ഇക്കാര്യം അറിയിച്ചത്. 2028 ഓടെ നിർമ്മാണ പദ്ധതികൾക്ക് തുടക്കമിടും. ലുവാസ് ശൃംഖലയുമായും ബ്രൂംബ്രിഡ്ജിലെ പ്രധാന റെയിൽ സേവനങ്ങളുമായും ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി.
പാർലമെന്റിൽ ആയിരുന്നു ഗതാഗതമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവച്ചത്. പദ്ധതിയുടെ രൂപകൽപ്പന, കരാർ എന്നിവ ടെൻഡർ നൽകും. അടുത്ത വർഷം ടെൻഡർ ക്ഷണിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയ്ക്കായുള്ള ആസൂത്രണ അനുമതി കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ നേടി. പദ്ധതിയ്ക്കെതിരെ ഉയർന്ന നിയമനടപടികൾ പരിഹരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

