കോർക്ക്: കോർക്കിൽ മോഷ്ടിച്ച വാഹനം പിടികൂടാൻ ശ്രമിക്കുന്നതിനെ വനിതാ ഗാർഡ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗ്ലാൻമൈർ പ്രദേശത്തെ ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്നും വാഹനം മോഷ്ടിക്കപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു ഗാർഡ. ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പട്രോളിംഗ് വാഹനത്തിലേക്ക് പ്രതികൾ കാർ ഇടിച്ച് കയറ്റി. തുടർന്ന് ഉദ്യോഗസ്ഥയ്ക്ക് പരിക്കേൽക്കുകയായിരുന്നു. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഉദ്യോഗസ്ഥ ചികിത്സയിൽ കഴിയുന്നത്.
Discussion about this post

