ഡബ്ലിൻ: കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്നതിന് ഐറിഷ് ജനതയുടെ പൂർണ പിന്തുണ. പ്യുവർ ടെലികോമിനായി സെൻസസൈവ്ഡ് നടത്തിയ ഗവേഷണത്തിൽ മുതിർന്നവരെല്ലാവരും തന്നെ നിരോധനത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. നിലവിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്കേർപ്പെടുത്താനാണ് സർക്കാർ ആലോചന.
സ്ത്രീകളിലും പുരുഷന്മാരിലുമായി നടത്തിയ അഭിപ്രായ സർവ്വേയിൽ നിരോധനത്തെ ഏറ്റവും കൂടുതൽ പിന്തുണച്ചത് പുരുഷന്മാരാണ്. 78 ശതമാനം പുരുഷന്മാരാണ് 16 വയസ്സിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ടത്. 69 ശതമാനം സ്ത്രീകളും ഇതേ അഭിപ്രായം ഉന്നയിച്ചു. ആയിരം പേരിലാണ് അഭിപ്രായ സർവ്വേ നടത്തിയത്.
Discussion about this post

