മയോ: കൗണ്ടി മയോയിൽ കാർ ഇടിച്ച് കുട്ടിയ്ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പകൽ 11.20 ഓടെ ആയിരുന്നു സംഭവം. എസ്കെറാഗിലെ എൻ 59 ൽ ആയിരന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്ത് കൂടി നടന്ന് പോകുകയായിരുന്നു ആൺകുട്ടി. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മയോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവർ എത്രയും വേഗം പോലീസിനെ സമീപിക്കണം എന്നാണ് നിർദ്ദേശം.
Discussion about this post

