ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനിലയുമായി ബന്ധപ്പെട്ട് മെറ്റ് ഐറാന്റെ പുതിയ പ്രവചനം. ഈ വാരം അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഈ വാരത്തിലെ ഏറ്റവും ചൂടുകൂടിയ ദിവസം വ്യാഴാഴ്ച ആയിരിക്കും.
ഇന്ന് പൊതുവെ ചൂടേറിയ ഈർപ്പമുള്ള കാലാവസ്ഥ ആയിരിക്കും. 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കും പരമാവധി അന്തരീക്ഷ താപനില അനുഭവപ്പെടുക. എല്ലാ മേഖലകളിലും 20 ഡിഗ്രി മുകളിൽ ഇന്നും വരും ദിവസങ്ങളിലും താപനില രേഖപ്പെടുത്തുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
Discussion about this post

