മുംബൈ: മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്ന് നാല് മരണം . പർഭാനി ജില്ലയിലെ യശ്വദി ഹനുമാൻ ക്ഷേത്രത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടം. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലുള്ള ‘സഭാമണ്ഡപ’ത്തിന്റെ സ്ലാബാബ്ബ്് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു .ഇവരെ ചികിത്സയ്ക്കായി പര്‍ഭാനി ജില്ലാ സിവിൽ ആശുപത്രിയിലേക്ക് മാറ്റി
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 27 പേരെ അധികൃതർ രക്ഷപ്പെടുത്തി. നിർമ്മാണത്തിലിരിക്കുന്ന തൂണുകൾ ഉറപ്പിക്കുന്നതിൽ ഉണ്ടായ പിഴവാണ് തകർച്ചയ്ക്ക് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
Discussion about this post

