ഡബ്ലിൻ: അയർലൻഡിൽ ഊർജ്ജ വിലകൾ ഉയർത്തി ഫ്ളോഗ്യാസും. അടുത്ത മാസം മുതൽ വില വർധനവുകൾ നിലവിൽ വരും. അയർലൻഡിലെ തന്നെ ഏറ്റവും പുതിയ ഊർജ്ജവിതരണക്കാരാണ് ഫ്ളോഗ്യാസ്.
വൈദ്യുതിയ്ക്കും ഗ്യാസിനുമാണ് വിലകൾ വർധിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയബിൾ പ്രൈസ് പ്ലാനുകളിലെ ഉപഭോക്താക്കൾക്കുള്ള റെസിഡൻഷ്യൽ വൈദ്യുതി ബില്ലുകൾ 10.9% വർദ്ധിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആഴ്ചയിൽ 4.11 യൂറോ എന്ന വർധനവിന് തുല്യമാണ്. സ്റ്റാൻഡേർഡ് വേരിയബിൾ പ്രൈസ് പ്ലാനുകളിലെ ഉപഭോക്താക്കൾക്കുള്ള റെസിഡൻഷ്യൽ ഗ്യാസ് ബില്ലുകൾ 11.8% വർദ്ധിക്കും. ഇത് ആഴ്ചയിൽ 3.47 യൂറോയ്ക്ക് തുല്യമാണ്. അതേസമയം വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന അയർലൻഡിലെ സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാണ് ഫ്ളോഗ്യാസിന്റെ തീരുമാനം.

