ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കത്തിയാക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന യുവാവ് കോമയിൽ നിന്നും ഉണർന്നു. യുവാവിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം യുവാവിന്റെ വലതു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടേക്കാമെന്നാണ് സൂചന. ആക്രമണത്തിൽ മുഖത്തും പുറത്തും ഗുരുതരമായ പരിക്കുകൾ ആയിരുന്നു ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി യുവാവ് ചികിത്സയിലാണ്.
കഴിഞ്ഞ ആഴ്ച ആയിരുന്നു വടക്കൻ ബെൽഫാസ്റ്റിലെ കിന്നൈർഡ് അവന്യൂവിൽ വച്ച് സ്റ്റീഫൻ ഒഗിൽവിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടമായിട്ടുണ്ട്. പുറത്തുൾപ്പെട ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിട്ടുള്ളത്.
Discussion about this post

