ഡബ്ലിൻ: യുണൈറ്റഡ് അയർലൻഡിനായുള്ള പരിശ്രമവുമായി വീണ്ടും ഫിൻഗെയ്ൽ. ഇതിന്റെ ഭാഗമായി ഏകീതൃത ദ്വീപിനായുള്ള ബ്ലൂപ്രിന്റ് വികസിപ്പിക്കും. ഉപപ്രധാനമന്ത്രിയും പാർട്ടിയുടെ പ്രധാന നേതാവുമായ സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം നവംബറിൽ നടക്കുന്ന പാർട്ടിയുടെ ആർഡ് ഫീസിൽ ഇത് പ്രസിദ്ധീകരിക്കും.
ഗാരറ്റ് ഫിറ്റ്സ്ജെറാൾഡിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിയൊണ് യുണൈറ്റഡ് അയർലൻഡിനായി പാർട്ടി വീണ്ടും മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഫിൻ ഗെയ്ലിലെ നോർതേൺ അയർലൻഡ് എൻഗേജ്മെന്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരിക്കും ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുക എന്നാണ് വിവരം.
Discussion about this post

