ഡബ്ലിൻ: ഡബ്ലിനിൽ സിറ്റി സെന്ററിൽ ആക്രമണം . സംഭവത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഡബ്ലിനിലെ കോർക്ക് സ്ട്രീറ്റിൽവച്ച് ഒരു സംഘം ആളുകൾ ചേർന്ന് രണ്ട് പേരെ ലക്ഷ്യമിടുകയായിരുന്നു. ഗോൾഫ് ക്ലബ്ബ് ഉപയോഗിച്ചായിരുന്നു ആക്രമണം. പബ്ബിലുണ്ടായ തർക്കമാണ് ക്രൂരമായ ആക്രമണത്തിലേക്ക് വഴിവച്ചത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Discussion about this post

